താലൂക്ക് തല യു.പി. വായനാ മത്സരം
 
        കൊയിലാണ്ടി: ജില്ല ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ നടത്തുന്ന യു.പി. വിഭാഗത്തിൽപെട്ടവർക്കുളള വായന മത്സരം 2016 ഡിസംബർ 4ന് കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിൽ നടക്കും.
വനിതാ വായന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസംബർ 4ന് കാലത്ത് 9.30ന് പരീക്ഷ സെന്ററിൽ എത്തണം. യു.പി തല വായനമത്സരത്തിൽ പങ്കെടുക്കുന്നവർ 4ന് ഉച്ചയ്ക്ക് 1.30ന് പരീക്ഷ ഹാളിൽ എത്തണമെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.



 
                        

 
                 
                