കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം. മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം. എന്നാല്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.