താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണു

ആഗ്ര: ആഗ്രയില്‍ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും താജ് മഹലിന്റെ തൂണ് തകര്‍ന്നു വീണു. താജ് മഹലിന്റെ തെക്കുഭാഗത്തുള്ള പ്രവേശന കവാടത്തിന്റെ തൂണാണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ തകര്‍ന്നു വീണത്. പ്രവേശനകവാടത്തിലുള്ള 12 അടി ഉയരത്തിലുള്ള തൂണാണ് തകര്‍ന്നത്.
100 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ആഗ്രയ്ക്കു സമീപം മഥുരയില്‍ മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചിരുന്നു.

