KOYILANDY DIARY.COM

The Perfect News Portal

തലശ്ശേരിയില്‍ നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി

കണ്ണൂര്‍:  തലശ്ശേരിയില്‍ നോടോടി സ്ത്രീയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി. കര്‍ണാടകയിലെ ഹുന്‍സൂര്‍ സ്വദേശിനി രാധയാണ് ആക്രമണത്തിന് ഇരയായത്.  ഇന്ന്‌ രാവിലെ അഞ്ചോടെയാണ് സംഭവം.

തലശ്ശേരി മമ്പറത്ത്‌ പാലത്തിന് സമീപം ടെന്റ് കെട്ടിയാണ് രാധയും കുടുംബവും താമസിച്ചിരുന്നത്. ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ തെരുവുനായ്ക്കള്‍ രാധയുടെ കഴുത്തിന് കടിച്ച്‌ പുറത്തേക്ക് വലിച്ചിഴച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. അവരുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കള്‍ കടിച്ചുകീറി. മേല്‍ചുണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ രാധയെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

വിദഗ്ദ ചികിത്സയിലൂടെ മാത്രമേ മേല്‍ചുണ്ട് വച്ചുപിടിപ്പിക്കാന്‍ സാധിക്കൂ. ഗുരുതര പരിക്കേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് ആസ്പത്രി അധികൃതര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും പണം ഇല്ലാത്തതിനാല്‍ അവിടേക്ക് പോകുന്നില്ല എന്നാണ് കുടുംബം പറയുന്നത്.

Advertisements
Share news