തരിശ് ഭൂമിയില്‍ നൂറുമേനി വിളവെടുത്ത് കുറുവങ്ങാട് പാടശേഖര സമിതി

കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് പാടശേഖര സമിതി വര്‍ഷത്തോടെ നരിക്കുനി ഇടവന ഇല്ലത്ത്താഴെ നാല് ഏക്കര്‍ ഭൂമിയില്‍ ഉമ ഇനത്തിലുള്ള നെല്ലാണ് കൃഷി ചെയ്തിരുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ പൂര്‍ണ്ണ സഹകരണത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ വി. സുന്ദരന്റെ നേതൃത്വത്തില്‍ പാടശേഖര സമിതി കണ്‍വീനര്‍ പി.ഗംഗാധരന്‍ നായരാണ് കൃഷിയുടെ മേല്‍നോട്ടം വഹിച്ചത്.
വിളവെടുപ്പിന്റെ ഭാഗമായി നടന്ന കൊയ്ത്തുത്സവം നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലറും ആരോഗ്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാനുമായ വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു. വിദ്യഭ്യാസ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൃഷി ഓഫീസര്‍ ശ്രീശുഭ എന്നിവര്‍ സംസാരിച്ചു. കെ.ബാലകൃഷ്ണന്‍, രാമുണ്ണി മാരാര്‍, ടി. പി. വിശ്വനാഥന്‍, ഇ. കെ. മോഹനന്‍, രാധാകൃഷ്ണന്‍ കര്‍ത്ത എന്നിവര്‍ കൊയ്ത്തുത്സവത്തിന് നേതൃത്വം നല്‍കി.

