ഉപതെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം

ബത്തേരി: ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എല്‍ഡിഎഫിന് നഗരസഭാ ഭരണം തുടരാം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി ഐ എമ്മിലെ ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
35 ഡി വി ഷ നുള്ള നഗരസഭ നിലവില്‍ ഭരിക്കുന്നത് ഒരു കേരളാ കോണ്‍ഗ്രസ് എം അംഗത്തിന്റെ പിന്തുണയോടെ എല്‍ ഡി എഫ് ആണ്. കഴിഞ്ഞ നാല് മാസം മുതല്‍ ഒരു വര്‍ഷത്തേക്ക് കേരള കോണ്‍ഗ്രസ് അംഗമായ ടി എല്‍ സാബുവാണ് ചെയര്‍മാനായിട്ടുള്ളത്.നിലവില്‍ 33 കൗണ്‍സിലര്‍മാരില്‍ എല്‍ ഡി എഫിന് 15 ഉം യു ഡി എഫിന് 16ഉം കേരള കോണ്‍ഗ്രസിന് ഒന്നും ബിജെപിക്ക് ഒന്നുമാണ് അംഗസംഖ്യ. ഷേര്‍ളി കൃഷ്‌ണന്റെ വിജയത്തോടെ കൗണ്‍സിലര്‍മാരുടെ എണ്ണം 34 ആയി. എല്‍ഡിഎഫിന് 16 അംഗങ്ങളായി.ഒരു കേരള കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണകൂടിയാകുമ്ബോള്‍ അംഗസംഖ്യ 17 ആയി.ഈ സാഹചര്യത്തില്‍ യുഡിഎഫും ബിജെപിയും ചേര്‍ന്നാലും കൗണ്‍സിലിനെതിതെ അവിശ്വാസം പാസാക്കാനാവില്ല. അവിശ്വാസം പാസാകണമെങ്കില്‍ 18 അംഗങ്ങളുടെ പിന്തുണ വേണം. അതിനാലാണ് മന്തംകൊല്ലി ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായത്.

എല്‍ ഡി എഫിലെ മറ്റൊരു അംഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനാല്‍ രണ്ട് മാസം മുമ്ബ് രാജി വച്ചിരുന്നു. ആ ഡിവിഷനില്‍ പിന്നിട് ഉപതെരഞ്ഞെടുപ്പ് നടക്കും . ആ തെരഞ്ഞെടുപ്പും എല്‍ ഡി എഫ് ഭരണസമിതിക്ക് നിര്‍ണായകമാണ്. മന്തംകൊല്ലിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ശോഭന ജനാര്‍ദനന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.ഷേര്‍ളി കൃഷ്ണന്‍ (എല്‍ഡിഎഫ്) ബബിത സുധീര്‍ (യു ഡി എഫ്) സിനിഷാന (ബിജെപി) എന്നിവരാണ് മത്സര രംഗത്തുണ്ടായിരുന്നത്. .കഴിഞ്ഞ തവണ എല്‍ ഡി എഫ് ഭൂരിപക്ഷമായ 44വോട്ടില്‍നിന്ന് 150 വോട്ടായി ഉയര്‍ത്തിയാണ് ഇത്തവണത്തെ വിജയം. വോട്ട് നില എല്‍ ഡി എഫ് 480 ,യു ഡി എഫ് 330, ബിജെപി 81 എന്നിങ്ങനെയാണ്.

