തണല്‍ ഡയാലിസിസ് വിഭവ സമാഹരണം 8, 9 തീയതികളില്‍

പേരാമ്പ്ര: തണല്‍ ഡയാലിസിസ് വിഭവ സമാഹരണം 8, 9 തീയതികളില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നടക്കും. 435 രോഗികള്‍ക്ക് രണ്ടുവര്‍ഷക്കാലമായി വടകര, അരിക്കുളം, നാദാപുരം കേന്ദ്രങ്ങളില്‍ സൗജന്യ ഡയാലിസിസ് നടത്തുന്നുണ്ട്. പ്രാദേശികതലത്തില്‍ ജനകീയകമ്മിറ്റി രൂപവത്കരണവേളയില്‍ ഫണ്ടു ശേഖരണം നടക്കുന്നുണ്ട്.
നൊച്ചാട്ചാത്തോത്ത് താഴ നടന്ന യോഗത്തില്‍ മൂന്നുലക്ഷം രൂപ സമാഹരിച്ചു. കബീര്‍ അധ്യക്ഷനായി. ഡോ. ഇദ്രിസ് പ്രഭാഷണം നടത്തി. സി. മുഹമ്മദ്, കുഞ്ഞമ്മദ്, അബ്ദുറഹ്മാന്, എന്‍. ഗോപാലന്, പി.സി. അബ്ദുള്ള, ഉമ്മര്‍ തണ്ടോറ, ഇ.പി. കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

