ഡോ. കെ. ഗോപിനാഥന് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആദരം

കൊയിലാണ്ടി: റിട്ട. ക്യാപ്റ്റനും കൊയിലാണ്ടിയിലെ പ്രമുഖ ശിശുരോഗവിദഗ്ധനുമായ ഡോ. കെ. ഗോപിനാഥന് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആദരം. കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവും മാതൃഭൂമി ചീഫ് സബ്ബ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന് ആദരിച്ചു. കവി മേലൂര്‍ വാസുദേവന്‍, പാലക്കാട് പ്രേംരാജ്, പി. വേണു, അജിത്ത്, ഇ.കെ. ദിനേശന്, എ.എസ്. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
