ഡി.വൈ.എഫ്.ഐ. നീതി യാത്രക്ക് ഇന്ന് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: കാരായിമാർക്ക് നീതി നിഷേധിക്കുന്നതിനെതിരെ ഡി. വൈ. എഫ്. ഐ. സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന നീതി യാത്രക്ക് ഇന്ന് കൊയിലാണ്ടിയിൽ സ്വീകരണം നൽകുന്നു. ഉച്ചക്ക് 2 മണിക്ക് ഇ. എം. എസ്. ടൗൺഹാൾ പരിസരത്താണ് സ്വീകരണ പരിപാടി നടക്കുകയെന്ന് നേതാക്കൾ അറിയിച്ചു. ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ബിജു കണ്ടക്കയിൽ ആണ് ജാഥാലീഡർ.
കഴിഞ്ഞ യു. ഡി. എഫ്. സർക്കാരിന്റെ കാലത്ത് കാരായി രാജനും, ചന്ദ്രശേഖരനുമെതിരെ ആഭ്യന്തരവകുപ്പ് കളളക്കേസ് ചുമത്തി മാസങ്ങളോളം ജയിലിലടക്കുകയും നാടുകടത്തുകയും ചെയ്തത് വൻ വിവാദമായിരുന്നു. ഒന്നര വർഷത്തിലേറെ ജില്ലക്ക് പുറത്തായിരുന്നു ഇരുവരുടെയും താമസം. അതിനിടയിൽ കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ കാരായി രാജൻ ജയിലിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വൻ ഭൂരിപക്ഷത്തിന് ജയിക്കുകയും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കുയുമുണ്ടായി.

അതിനിടെ വീണ്ടു കോടതിയിൽ നിന്ന് പരാമർശമുണ്ടായതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കുകയുമായിരുന്നു. സ്വീകരണ പരിപാടിയിൽ സി.പി.ഐ.(എം)ന്റെയും ഡി.വൈ.എഫ്.ഐ.യുടെയും സംസ്ഥാന ജില്ലാ നേതാക്കൾ സംബന്ധിക്കും.

