ഡിസംബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും

ഡല്‍ഹി> നോട്ട് അസാധുവാക്കലിന്റെ കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ അന്ന് പ്രഖ്യാപിച്ചേക്കും. നോട്ട് പിന്‍വലിച്ചപ്പോര്‍ 50 ദിവസത്തെ സാവകാശമാണ് മോഡി ആവശ്യപ്പെട്ടിരുന്നത്. നിലവില്‍ ബാങ്കില്‍ നിന്നും 24,000 രൂപയും എ.ടി.എം വഴി 2000 രൂപയുമാണ് പിന്‍വലിക്കാന്‍ സാധിക്കുക. ഇതില്‍ ഇളവ് തരുമോ എന്നതാണ് ജനം കാത്തിരിക്കുന്നത്. നവംബര്‍ എട്ടിനാണ് വിനിമയത്തില്‍ 86 ശതമാനമുള്ള 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കി മോഡി പ്രഖ്യാപനം നടത്തിയത്.
