ഡിവൈഡറിൽ തട്ടി അപകടം പതിവാകുന്നു

കൊയിലാണ്ടി: സ്റ്റേഡിയത്തിനു മുൻവശം ദേശീയ പാതയിൽ സ്ഥാപിച്ച ഡിവൈഡറിൽ തട്ടി അപകടം പതിവാകുന്നു. അപകടം പതിയിരിക്കുന്ന ഡിവൈഡറിൽ കാറിടിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചകളിൽ നിരവധി അപകടങ്ങൾ സംഭവിച്ചെങ്കിലും വാഹനങ്ങളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഡിവൈഡർ സൂചനാ ബോർഡടക്കം അപകടത്തിൽ തകർന്നിരുന്നു. സൂചനാ ബോർഡ് വാഹന ഡ്രൈവർമാർക്ക് കാണാൻ പറ്റുന്നില്ലെന്ന് പരാതിയുണ്ടായിരുന്നു ഇവിടെ വെളിച്ച കുറവും അപകടത്തിന് കാരണമാണ്.

ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടാണ് ദുരന്തമൊഴിവാകുന്നത്. ദേശീയപാത വിഭാഗം ട്രാഫിക് അഡ്വൈസറി ബോർഡിൻ്റെ തീരുമാന പ്രകാരമാണ് ഡിവൈഡർ സ്ഥാപിച്ചത്. സൗന്ദര്യവൽക്ക രണവും, ഒപ്പം ഗതാഗതകുരുക്കും ഒഴിവാക്കാനാണ് ഇവിടെ ഡിവൈഡർ സ്ഥാപിച്ചത്. എന്നാൽ പ്രധാന പ്രശ്നം ഡിവൈഡറിൻ്റെ ഇരുഭാഗവും പാർക്കിംങ്ങ് കേന്ദ്രമാണ്. ഇതിനെ കുറിച്ച് നേരത്തെ വിമർശനമുയർന്നിരുന്നു. ഇത് പരിഹരിക്കാൻ യാതൊരു നടപടിയുമുണ്ടായില്ല.


