ടൌണ്‍ എസ്ഐക്ക് പിഴവ് പറ്റി : മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് മാപ്പ് പറഞ്ഞു

കോഴിക്കോട്>കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് മാപ്പ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്നും അസി. കമ്മീഷണര്‍ പറഞ്ഞു. ടൌണ്‍ എസ്ഐക്ക് പിഴവ് പറ്റിയതാണെന്നും പൊലീസ് പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ ആരും തടഞ്ഞിട്ടില്ലെന്നും സംഭവത്തെ കുറിച്ച് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡിജിപി ലോക് നാഥ് ബെഹ്റ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് പൊലീസിന് വിരോധമില്ല.ജില്ല ജഡ്ജിയുടെ നിര്‍ദ്ദേപ്രകാരമാണ് പൊലീസ് നടപടിയെന്നും ബെഹ്റ പറഞ്ഞു.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ഗൌരവമുള്ള വിഷയത്തില്‍ സര്‍ക്കാര്‍ വെറും കാഴ്ചക്കാര്‍ മാത്രമാകരുതെന്നും ചെന്നിത്തല പറഞ്ഞു.

