ടുജി അഴിമതി കേസില്‍ ആരോപണവിധേയമായ യുണിടെക് കമ്ബനിയുമായി രാഹുല്‍ഗാന്ധിക്ക് വ്യാപാര ബന്ധം

യുണിടെക് മാസം തോറും ലാഭ വിഹിതമായ നാല് ലക്ഷത്തിലേറെ രൂപ രാഹുലിന് നല്‍കിയിരുന്നതായും ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടുജി അഴിമതി കേസില്‍ ആരോപണവിധേയമായ യുണിടെക് കമ്ബനിയുമായ എഐ.സിസി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്ക്ക് വ്യാപാര ബന്ധമെന്ന് ആരോപണം.
യുണിടെക് മാസം തോറും ലാഭ വിഹിതമായ നാല് ലക്ഷത്തിലേറെ രൂപ രാഹുലിന് നല്‍കിയിരുന്നതായും ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടുജി സ്പെക്ട്രം അഴിമതി പുറത്ത് വന്ന സമയത്തും വ്യാപാര ബന്ധം തുടര്‍ന്നു. രാഹുല്‍ഗാന്ധിക്കെതിരെ വന്‍ അഴിമതി ആരോപണമാണ് പുറത്ത് വന്നിരിക്കുന്നത്.

ടുജി സ്പെക്ട്രം കേസില്‍ പ്രതി സ്ഥാനത്ത് ചേര്‍ക്കപ്പെട്ട കമ്ബനിയാണ് യുണിടെക്. കമ്ബനി ബോര്‍ഡ് അംഗവും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്ബനുമായ സഞ്ചയ് ചൗധരി ടുജി സ്പെകട്രം കേസില്‍ ജയിലിലാകുകയും ചെയ്തിരുന്നു. ഇതേ സ്ഥാപനവുമായി 2009 മുതല്‍ രാഹുല്‍ഗാന്ധിയ്ക്ക് ബിസിനസ് ബന്ധമെന്ന ആരോപണവുമായി ഇംഗീഷ് വാര്‍ത്താചാനല്‍ രംഗത്ത് എത്തി.

യുണിടെക് മാസം തോറും രാഹുല്‍ഗാന്ധിയ്ക്ക് ലാഭവിഹിതമായി 4.2 ലക്ഷം രൂപ വരെ നല്‍കിയിരുന്ന രേഖകളും പുറത്ത് വരുന്നു. ടുജി കേസ് പുറത്ത് വന്ന 2010,2011ലും ബന്ധം തുടര്‍ന്നു. 2004ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ ആസ്തിയായ രാഹുല്‍ഗാന്ധി സത്യവാങ്ങ്മൂലം നല്‍കിയിരുന്നത് 55 ലക്ഷമായിരുന്നു.

എന്നാല്‍ 2014 ലാകട്ടെ വരുമാനം 9 കോടിയായി ഉയര്‍ന്നു.ഇത് കള്ള പണക്കാരുമായുള്ള ബന്ധംമുലമാണന്ന് ബിജെപി ആരോപിച്ചു. അതേ സമയം ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല.
