ടി വി മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

കോട്ടയം:കളിച്ചുകൊണ്ടിരിക്കെ ടി വി മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. തോപ്രാംകുടി മന്നാത്തറ തേവല പുറത്ത് ടി. ജെ. രതീഷിന്റെ മകന്‍ ഒന്നര വയസുള്ള ജയകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയണ് മരിച്ചത്. അമ്മ അര്‍ച്ചന. പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹം ശേഷം ഇന്ന് സംസ്‌കരിക്കും

