ജൂബിലി ആഘോഷം സ്വാഗത സംഘം ഓഫീസ് തുറന്നു

കൊയിലാണ്ടി: കീഴരിയൂർ ബോംബ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സ്വാഗത സoഘം ഓഫീസ് ഉൽഘാടനവും, ലോഗോ പ്രകാശനവും ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ദിഖ് നിർവ്വഹിച്ചു. ഡോ. സി.എം.രാജൻ ലോഗോ ഏറ്റു വാങ്ങി. ലോഗോ രൂപകൽപ്പന ചെയ്ത മന്ദികണ്ടി രക്ഷിത്ത് ലാലിനെ ആദരിച്ചു.
സ്വാഗതസംഘം ചെയർമാൻ കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, ഇ. അശോകൻ, ബി ഉണ്ണിക്കൃഷ്ണൻ നായർ, എം.എം. രമേശൻ, ചുക്കോത്ത് ബാലൻ നായർ, ഒ.കെ. ബാലൻ നായർ, ടി.പി. യൂസഫ്, ഇടത്തിൽ ശിവൻ എന്നിവർ സംസാരിച്ചു.

