ജിഷ്ണു പ്രണോയി ആത്മഹത്യ : നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു

തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണദാസുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് തൃശൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ ആറോളം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, സി. പി പ്രവീണ്‍, വിപിന്‍, പി.ആര്‍.ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. അതേസമയം ഇവര്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. പോലീസ് കേസെടുത്തതോടെ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടായേക്കുമെന്നായിരുന്നു വിവരങ്ങള്‍. ഇന്ന് അറസ്റ്റ് നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ ഇവര്‍ ഒളിവില്‍ പോയെന്നാണ് വിവരങ്ങള്‍. ഇവര്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടക്കുന്നുണ്ട്.

