ജില്ലാ സഹകരണ ബാങ്കിന്റെ അഞ്ച് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജില്ലാ സഹകരണ ബാങ്കിന്റെ അഞ്ച് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി, കിണാശ്ശേരി, കുന്ദമംഗലം, കുറ്റിക്കാട്ടൂര്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് എ.ടി.എം കൗണ്ടറുകള്‍ ഉദ്ഘാടനം ചെയ്തത്. പയ്യോളിയില്‍ ബാങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രന്, കിണാശ്ശേരിയില്‍ ഐ. മൂസ്സ ( ബാങ്ക് വൈസ് പ്രസിഡന്റ്) കുന്ദമംഗലത്ത് എന്‍.സുബ്രഹ്മണ്യന് (ഡയറക്ടര്‍), കുറ്റിക്കാട്ടൂരില്‍ കെ.എ. ഖാദര്‍ (ഡയറക്ടര്‍,), മെഡിക്കല്‍ കോളേജില്‍ ജി. നാരായണന് കുട്ടി (ഡയറക്ടര്‍) എന്നിവര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഇന്ത്യയിലെവിടേയുമുള്ള ബാങ്കുകളുടെയും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും എ.ടി.എം നെറ്റ് വര്‍ക്കില്‍ പണമിടപാട് നടത്തുവാന്‍ കഴിയുന്ന റുപേ ഡെബിറ്റ് കാര്‍ഡ് സംവിധാനമാണ് ബാങ്ക് നടപ്പിലാക്കിയിട്ടുള്ളത്. കെഡിസി ബാങ്ക് റുപേ കാര്‍ഡ് മുഖേനയുള്ള സേവനങ്ങള്‍ സൗജന്യമായാണ് ഇടപാടുകാര്‍ക്ക് നല്‍കുന്നത്.

