KOYILANDY DIARY.COM

The Perfect News Portal

ജില്ലയിൽ ഇന്ന് 5700 പോസിറ്റീവ് കേസുകൾ: കൊയിലാണ്ടിയിൽ 240

കോഴിക്കോട്‌: ജില്ലയിൽ ഇന്ന് വ്യാഴാഴ്ച (6-5-2021) 5700 പോസിറ്റീവ് കേസുകൾറിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇൻ ചാർജ്ജ് ഡോ. പിയൂഷ് നമ്പൂതിരി അറിയിച്ചു. വ്യാപനം അതീവ രൂക്ഷമായ കൊയിലാണ്ടി മേഖലയിൽ 240 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരിൽ 13 പേർക്ക് പോസ്റ്റീവ് സ്ഥിരീകരിച്ചു. 103 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 5581 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചപ്പോൾ 3996 പേർ രോഗ മുക്തരായി. 76276 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 20778 സ്രവ സാംപിളുകൾ പരിശോധനക്കയച്ചു. ജില്ലയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 28.81 ശതമാനമായി.

കൊയിലാണ്ടി, ചേമഞ്ചേരി, ചെങ്ങോട്ട്കാവ് മേഖലകളിൽ 240 പോസ്റ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തിരുവങ്ങൂർ പ്രൈമറി ഹെൽത്ത് സെ്ൻറിന് കീഴിലുള്ള കൊയിലാണ്ടി 128, ചേമഞ്ചേരി 78, ചെങ്ങോട്ടുകാവ് 34 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മെയ് 4 വരെ തിരുവങ്ങൂർ ഹെൽത്ത് സെൻറിലും, കൊയിലാണ്ടി താലൂക്കാശുപത്രിയിലും നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയുടെ റിസൽട്ട് മാത്രമാണ് ഇന്ന് വരെ ലഭിച്ചിട്ടുള്ളത്. രണ്ട് ദിവസത്തെ ടെസ്റ്റുകളുടെ റിസൽട്ട് ഇനിയും വരാനുണ്ട്. പല പ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണെന്നാണ് മനസിലാക്കുന്നത്. കൊയിലാണ്ടി മേഖലയിലാകെ പോലീസിന്റെ കർശന പരിശോധന തുടരുന്നുണ്ട്. കൊയിലാണ്ടിയിലെ പല വാർഡുകളും നിലവിൽ കണ്ടെയിൻമെൻ്റ് സോണാക്കി മാറ്റിയിട്ടുണ്ട്. ഇന്നലെ മാത്രം 7 വാർഡുകളാണ് കണ്ടെയിൻമെൻ്റ് സോണിലേക്ക് മാറ്റിയിട്ടുള്ളത്.

Share news

Leave a Reply

Your email address will not be published. Required fields are marked *