ജവഹര്‍ ബാലവേദി ഘോഷയാത്ര നടത്തി

കൊയിലാണ്ടി: ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തില് ജവഹര്‍ ബാലവേദി കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റി ഘോഷയാത്ര നടത്തി. മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു ഫ്ളാഗ്ഓഫ് ചെയ്തു. സമാപന സമ്മേളനം കെ.പി.സി.സി. മെമ്പര്‍ യു. രാജീവന് ഉദ്ഘാടനം ചെയ്തു. പി.കെ. അരവിന്ദന് മുഖ്യ പ്രഭാഷണം നടത്തി. മനോജ് പയറ്റുവളപ്പില്‍ അധ്യക്ഷനായി.
പി. രത്നവല്ലി, വി.ടി. സുരേന്ദ്രന്, ബജീഫ് തരംഗിണി, രാജേഷ് കീഴരിയൂര്‍, ശ്രീജറാണി, നടേരിഭാസ്കരന്, കെ.വി. റീന, വി.കെ. സതി, കെ.എം. സുമതി എന്നിവര്‍ പങ്കെടുത്തു.

