ജയലളിതയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു. തിരുവാണ്‍മയൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തത്. 2016 മേയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ജയലളിതയുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ അധികാരത്തില്‍ തുടരുമെന്നാണ് ജനറല്‍ കൗണ്‍സില്‍ വിലയിരുത്തല്‍.
