KOYILANDY DIARY.COM

The Perfect News Portal

ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: വിവിധ പഞ്ചായത്ത് നഗരസഭകളിലെ ജനപ്രതിനിധികള്‍ക്ക് കൊയിലാണ്ടി പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊയിലാണ്ടി സാംസ്‌കാരിക നിലയത്തില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ അഡ്വ : കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി. കെ. പത്മിനി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ, വൈസ്പ്രസിഡണ്ട് ബി. സതീഷ്, ചേമഞ്ചേരി പഞ്ചായത്ത് പ്രഡിഡണ്ട് അശോകന്‍ കോട്ടില്‍, വൈസ്പ്രസിഡണ്ട് ഷീബ വരകയില്‍, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് രാധ, വൈസ്പ്രസിഡണ്ട് വി. എം. ഉണ്ണി, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലന്‍ നായര്‍, വൈസ്പ്രസിഡണ്ട് പ്രേമ, ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍, വൈസ് പ്രസിഡണ്ട് നുസ്രത്ത്, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ചില്ല മാസിക എഡിറ്റര്‍ ഇടയടത്ത് വേണുഗോപാന്‍ മഖ്യ പ്രഭാഷണം നടത്തി. മറ്റ് പാര്‍ട്ടി പ്രതിനിധികള്‍ പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്‌ക്ലബ്ബ് സെക്രട്ടറി എ. സജീവ്കുമാര്‍, സ്വാഗതവും, പ്രസിഡണ്ട് വി. ടി. മുരളി അദ്ധ്യക്ഷതയും വഹിച്ചു. കൗമുദി ഹരിദാസന്‍ നന്ദിപറഞ്ഞു.

Share news