ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം പത്മശ്രീ ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. പി.വിശ്വൻ ഗുരുവിനെ ആദരിച്ചു. ബാങ്കിന്റെ പുതിയ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻകോട്ട് നിർവ്വഹിച്ചു. ശാലിനി ബാലകൃഷ്ണൻ, കെ.സൗദാമിനി, എം.പി മൊയ്തീൻ കോയ, സത്യനാഥൻ മാടഞ്ചേരി , വി.വി.മോഹനൻ, എൻ. സാമിക്കുട്ടി, അവിണേരി ശങ്കരൻ തുടങ്ങിയവർ
സംസാരിച്ചു.
