ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രോത്സവം

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രോത്സവം മാര്‍ച്ച് 8 മുതല്‍ 15 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും.
- എട്ടിന് പുലര്‍ച്ചെ 4.30-ന് കൊടിയേറ്റം. ഉച്ചയ്ക്ക് അന്നദാനം.
- ഒന്‍പതിന് രാവിലെ എട്ടിന് ശീവേലി. രാത്രി 7.30-ന് കൂമുള്ളി ശിവരാമന്റെ പ്രഭാഷണം.
- 10-ന് രാത്രി 7.00-ന് ദേവിഗാനവും നൃത്തവും. 10.30-ന് പ്രഭാഷണം-പി.കെ. പ്രശാന്ത് കുമാര്‍.
- 11-ന് രാത്രി 7.30-ന് വൃന്ദ സംഗീതം, 8.30-ന് സംഗീത കച്ചേരി.
- 12-ന് രാത്രി ഒന്‍പത് മണിക്ക് കഥാപ്രസംഗം.
- 13-ന് ചെറിയ വിളക്ക്. രാത്രി 7.30-ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ തായമ്പക, 9 മണിക്ക് മെഗാഷോ.
- 14-ന് വലിയ വിളക്ക്. രാത്രി 7.30-ന് പനമണ്ണ ശശിയുടെ തായമ്പക, 9.30-ന് അമൃത സുരേഷ് നയിക്കുന്ന ഗാനമേള.
- 15-ന് താലപ്പൊലി, രാത്രി ഏഴ് മണിക്ക് നാന്ദകത്തോട് കൂടി താലപ്പൊലി എഴുന്നള്ളത്ത്. രാത്രി ഒരു മണിക്ക് ഗുരുതി തര്‍പ്പണം.
