ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചോയത്തിൽ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

കൊയിലാണ്ടി: കേരളസർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചോയത്തിൽ ശുദ്ധജല മത്സ്യകുഞ്ഞുങ്ങളുടെ വിതരണോത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുളളി കരുണാകരൻ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ വി.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
8ാം വാർഡ് മെമ്പർ ബാലകൃഷ്ണൻ ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്ത് കോ-ഓഡിനേറ്റർ വി.എം സോഫിയ സ്വാഗതവും, മത്സ്യ കർഷകൻ മമ്മദ്കോയ നന്ദിയും പറഞ്ഞു.

