ചെങ്ങോട്ടുകാവ്പഞ്ചായത്തിൽ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്പഞ്ചായത്തിലെ വിദ്യാഭ്യാസ സമിതി (ചെപ്പ്) യുടെ ആഭിമുഖ്യത്തിൽ ചെങ്ങോട്ടുകാവ് യു.പി.സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.സുരേന്ദ്രൻ അധ്യക്ഷനായി.
ബി.ആർ.സി. കോർഡിനേറ്റർ ഒ.ഗിരി, പ്രധാന അധ്യാപിക പി.എം. സജിനി, പി.പി.രാജൻ സംസാരിച്ചു. യു.പി.വിഭാഗത്തിൽ ദേവപ്രയാഗ് പി. നായർ (ചെങ്ങോട്ട്കാവ് ഈസ്റ്റ് യു.പി.എസ്), എൽ. പി. വിഭാഗത്തിൽ ഋതുനന്ദ (പൊയിൽക്കാവ് യു.പി.എസ്) എന്നിവർ ഒന്നാം സ്ഥാനവും നേടി.

