ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന്

ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതല്ലെന്ന് സഹോദരന് ജെയ്സിന്റെ സ്ഥിരീകരണം. ചെങ്കല്‍പേട്ട മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജെയ്സും ജെസ്ന തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘവും പരിശോധിച്ചു.
മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ടാണ് ജെസിന്റെ പ്രതികരണം വന്നത്. തിങ്കളാഴ്ച്ച ചെങ്കല്പ്പേട്ടയ്ക്കടുത്ത് നിന്ന് കണ്ടെടുത്ത മൃതദേഹം ജസ്നയുടേതാണെന്ന തരത്തിലുള്ള പ്രചരണം വെളളിയാഴ്ചയാണ് പുറത്തുവന്നത്. പല്ലില്‍ ക്ലിപ്പിട്ടിട്ടുണ്ടെന്നതും മൃതദേഹത്തിന് ജസ്നയുടേതിനോട് ഒത്ത ഉയരം ഉണ്ടെന്നതുമായിരുന്നു ആശങ്കയ്ക്ക് കാരണമായത്. എന്നാല്‍, മൃതദേഹത്തിന് മൂക്കുത്തി ഉണ്ടെന്നത് അപ്പോഴും അത് ജെസ്നയാവാനിടയില്ലെന്ന സൂചനയും നല്കി.

തമിഴ്നാട് പോലീസില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിലെ പോലീസുകാരും ജയ്സും ചെങ്കല്‍പേട്ടയ്ക്ക് പോകുകയായിരുന്നു. ഇന്ന് രാവിലെ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തി മൃതദേഹം പരിശോധിച്ച് അത് ജസ്നയുടേതല്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു.

72 ദിവസങ്ങള്‍ക്ക് മുമ്ബാണ് കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ജസ്ന മരിയ ജയിംസിനെ കാണാതായത്.

