ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു

കോഴിക്കോട്: ബോധി ചാരിറ്റബിള്‍ സൊസൈറ്റി സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചു. ചിത്രകാരന്‍ അഭിലാഷ് തിരുവോത്ത് വരച്ച ബുദ്ധ പരമ്പരയിലെ 80 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. രണ്ടു ദിവസത്തെ ചിത്ര പ്രദര്‍ശനത്തില്‍ നിന്നുള്ള വരുമാനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചിത്രകാരനും ശില്‍പ്പിയുമായ ജോണ്‍സ് മാത്യുവിന് ചിത്രം നല്‍കി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.ടി.രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് സന്ദീപ് പാമ്ബള്ളിയെ അനുമോദിച്ചു. ജോണ്‍സ് മാത്യു ഉപഹാരം നല്‍കി. ടി.നിഷാദ് സ്വാഗതവും അഭിലാഷ് തിരുവോത്ത് നന്ദിയും പറഞ്ഞു.

