ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

ചാലക്കുടി: ചാലക്കുടിയില്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. 20 കിലോ സ്വര്‍ണ്ണം മോഷണം പോയി. ചാലക്കുടി റെയില്വേസ്റ്റേഷന് റോഡിലുള്ള ഇടശ്ശേരി ജ്വല്ലറിയിലാണ് മോഷണം നടന്നത്. സി സി ടി വി ഇല്ലാത്തത് കവര്‍ച്ച നടത്തിയ ദൃശ്യങ്ങള്‍ ലഭിക്കുവാനുള്ള സാധ്യതയില്ലാതാക്കി.
ജ്വല്ലറിയുടെ പുറകിലെ ചുമര് തുരന്നാണ് മോഷണം നടത്തിയിട്ടുള്ളത്. രാവിലെ ജ്വല്ലറിയിലെ ജോലിക്കാര്‍ എത്തി ജ്വല്ലറി തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പോലീസ് ജ്വല്ലറിയില്‍ എത്തി.

