ചാത്തോത്ത് ശ്രീധരന് നായര്‍ അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: സി.പി.ഐ. നേതാവായിരുന്ന ചാത്തോത്ത് ശ്രീധരന് നായരുടെ 42-ാം അനുസ്മരണ സമ്മേളനം സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി. കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം എം.നാരായണന് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് ചാത്തോത്ത് പ്രഭാത് എന്‍ഡോവ്മെന്റ് ഇ.കെ.വിജയന് എം.എല്‍.എ. സമ്മാനിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി ടി. വി. ബാലന്, ഇ. കെ. അജിത്, പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്, എന്‍. ശ്രീധരന്, കെ. കെ. സുധാകരന് എന്നിവര്‍ സംസാരിച്ചു.
