ഗ്രാമശ്രീ റസിഡന്റ്‌സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പന്തലായനി തേവർകുറങ്ങര പുതുതായി രൂപീകരിച്ച ഗ്രാമശ്രീ റസിഡന്റ്‌സ് അസോസിയേഷൻ എം. എൽ. എ. കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സി. വി. രാഘവൻ അദ്ധ്യക്ഷതവഹിച്ചു. മികച്ച ഹയർസെക്കണ്ടറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം നേടിയ ഡോ: പി. കെ. ഷാജി മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭാ കൗൺസിലർ ടി. പി. രാമദാസ്, ആശ്രയ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട് കെ. സജീവൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. കെ. പി. രവികൃഷ്ണൻ, ശ്രീകുമാർ, പി.കെ.മുകുന്ദൻ, കെ. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. സെക്രട്ടറി ടി. പ്രദീപൻ സ്വാഗതവും, ബാലഗോപാലൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ്‌തെളിയിച്ച നഇമ നസറിൻ എ.യു, ദിയ സുരേഷ്, ദിയ ലക്ഷ്മി പി, ഓർഗ സന്തോഷ്, കിരൺ പ്രകാശ്, അഭിജിത്ത് ഇ, സഹീറബി പി എന്നീ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം എം.എൽ.എ. വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

