ഗോപി മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: മുൻ കൊയിലാണ്ടി നഗരസഭാ കൗൺസിലറും സി. പി. ഐ. എം. ആദ്യകാല ലോക്കൽ സെക്രട്ടറിയുമായ ടി. ഗോപി മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് ചേർന്ന യോഗത്തിൽ കെ. ദാസൻ എം. എൽ. എ. അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ വിവധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ: കെ. വിജയൻ, ടി. കെ. ചന്ദ്രൻ മാസ്റ്റർ, ഇ. കെ. അജിത്ത്, വായനാരി വിനോദ്, വി. പി. ഇബ്രാഹിംകുട്ടി, സി. സത്യചന്ദ്രൻ, ജയരാജ്, കബീർ സലാല തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ.എം. ഏരിയാ സെക്രട്ടറി കെ. കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു.

നേരത്തെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നടന്ന ശവസംസ്ക്കാര ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.

