ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുമോദിക്കുന്നു

കൊയിലാണ്ടി: ദേശീയ സെന്റിനേറിയൻ വയോ ശ്രേഷ്ഠസമ്മാൻ പുരസ്കാരം നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഗുരുവിന്റെ ശിഷ്യ പ്രശിഷ്യരും നാട്ടുകാരും ചേർന്ന് അനുമോദിക്കുന്നു. ഡിസംബർ 9 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് കഥകളി വിദ്യാലയത്തിൽ വെച്ചാണ് അനുമോദനം.
രാജ്യസഭാ എം.പി. സുരേഷ് ഗോപി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ മാസമാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിൽ നിന്നും പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്.

