ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിര്‍മ്മാണം
കോഴിക്കോട്: ഗിന്നസ് ബുക്കില്‍ ഇടം നേടാനുള്ള ശ്രമവുമായി ഒരു ചപ്പാത്തി നിര്‍മ്മാണം. സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് കോഴിക്കാട് നഗരത്തില്‍ പൊതുജനങ്ങളുടെ പങ്കാളിത്തതോടെ ചപ്പാത്തി തയ്യാറാക്കിയത്.
രുചിപെരുമയില്‍ ഏറെ പ്രസിദ്ധമായ കോഴിക്കോടാണ് ഈ പരീക്ഷണം നടന്നത്. നൂറ് കണക്കിന് ആളുകളുടെ പങ്കാളിത്തതോടെ ഒരു ഭീമന്‍ ചപ്പാത്തി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. 175 കിലോ ആട്ടയും,5 കിലോ ഉപ്പും,2 കിലോ നെയ്യും ചേര്‍ത്താണ് ചപ്പാത്തി നിര്‍മ്മിച്ചത്.

ആറ് മീറ്റര്‍ വ്യാസമുണ്ട് ഈ ചപ്പാത്തിക്ക്. ഗിന്നസ് അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു ചപ്പാത്തി നിര്‍മ്മാണം. നിരവധി ആളുകളാണ് ചപ്പാത്തി നിര്‍മ്മാണം കാണാന്‍ എത്തിയത്.
Advertisements




