ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

കൊച്ചി: യുവ ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ജൂലൈ 27 ന് കാലടി താന്നിപ്പുഴയില്‍ വച്ചുണ്ടായ അപകടത്തിലാണ് മഞ്ജുഷയ്ക്ക് പരുക്കേറ്റത്.
മഞ്ജുഷയും സുഹൃത്ത് അഞ്ജനയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന പിക്‌അപ് വാന്‍ ഇടിക്കുകയായിരുന്നു. മഞ്ജുഷയായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. വീഴ്ചയില്‍ മഞ്ജുഷയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു.

2009 ല്‍ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ പ്രശസ്തയായത്. കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ നൃത്ത വിദ്യാര്‍ത്ഥിയായിരുന്നു മഞ്ജുഷ.

