ഗാനപ്രഭ പുസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ സ്ഥാപകനും പ്രശസ്ത സംഗീതാചാര്യനുമായു മലബാർ സുകുമാർഭാഗവതരുടെ ചരമ വാർഷികം വിവിധ പരിപാടികളോടെ ഏപ്രിൽ 22 ഞായറാഴ്ച ആചരിക്കുന്നു. അനുസ്മരണത്തിന്റെ ഭാഗമായി അന്ന് കാലത്ത് 10 മണിമുതൽ ഗാനപ്രഭാ പുരസ്ക്കാര ജേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരം നടക്കും.
കർണ്ണാടക സംഗീതാലാപനശേഷിയും ജ്ഞാനവും വിലയിരുത്തും. ജേതാവിന് 7501 രൂപയും സാക്ഷ്യപത്രവും വൈകീട്ടുള്ള അനുസ്മരണ സമ്മേളനത്തിൽ വെച്ച് സമർപ്പിക്കും. മത്സരാർത്ഥികൾ 2018 ഏപ്രിൽ 5നകം ജനറൽ കൺവീനർ, ഗുരുസ്മരണ, പൂക്കാട് കലാലയം പി.ഒ. ചേമഞ്ചേരി കോഴിക്കോട് 673304 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കണം കൂടുതൽ വിവരങ്ങൾക്ക് 9895421009, 9446068788 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

