ഗവ.ഐ.ടി.ഐ.പ്രവേശനം: അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷിക്കാം

കൊയിലാണ്ടി: ഗവ.ഐ.ടി.ഐ.പ്രവേശനത്തിനുള്ള അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ മുഖേന ഓൺലൈനിൽ നൽകാം. സംസ്ഥാന സർക്കാർ അംഗീകാരമുള്ള എസ്.സി.വി.ടി. മെട്രിക് ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ സർട്ടിഫിക്കറ്റുകളും, എസ്.എസ്.എൽ.സി, ടി.സി, മാർക്ക് ലിസ്റ്റ്, ഗ്രേ സ്മാർക്ക് ലഭിക്കേണ്ട യോഗ്യത നേടിയ സർട്ടിഫിക്കറ്റ്, തുടങ്ങിയവ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഗവ.ഐ.ടി.ഐ.യിൽ ജുലൈ 3 വരെ പരിശോധനക്കായി സമർപ്പിച്ച് ഫീസ് ഒടുക്കി രശീതി വാങ്ങണം.
ഐ.ടി.ഐ.യിൽ നേരിട്ടോ ട്രഷറി ചെലാൻ മുഖേനയോ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ എസ്.എം.എസ്.ആയി ലഭിക്കുന്ന യൂസർ ഐഡി, പാസ്സ് വേഡ് എന്നിവ ഉപയോഗിച്ച് അന്തിമ സമയ പരിധിക്കകം അപേക്ഷയിൽ തിരുത്തൽ വരുത്താം. അപേക്ഷിക്കണ്ട അവസാന തിയ്യതി .30. 6.18.

