ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയത്.
ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് രാജ്ഭവന് വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ രാജ്ഭവനില്‍ നിരീക്ഷണത്തിലാണ് ഗവര്‍ണര്‍. ഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തി ലുണ്ടായിരുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

