ഗണേശോത്സവം സംഘടിപ്പിച്ചു

കൊയിലാണ്ടി: വിശ്വഹിന്ദു പരിഷത്ത് കൊയിലാണ്ടിയില്‍ ഗണേശോത്സവം സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് രാമാനന്ദാശ്രമത്തില്‍ നടത്തിയ ഗണേശ പൂജയ്ക്കു ശേഷം വിഗ്രഹം വിഗ്രഹം നിമിജ്ജനം ചെയ്തു. വിഗ്രഹ നിമജ്ജന ഘോഷയാത്രയില്‍ ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്തു. ഉള്ളൂര്‍ക്കടവില്‍ നടന്ന നിമജ്ജന ചടങ്ങ് ജലപൂജയോടെയാണ് ആരംഭിച്ചത്. അദ്വൈതാശ്രമം സ്വാമിനി ശിവാനന്ദപുരി, വാസന്തി വിശ്വനാഥ് എന്നിവര്‍ പ്രഭാഷണം നടത്തി.
