കണ്ണാടിപ്പറമ്പ് ചേലേരി ഈശാനമംഗലം ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച

കണ്ണൂര്‍: കണ്ണൂരില്‍ കണ്ണാടിപ്പറമ്പ് ചേലേരി ഈശാനമംഗലം ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച് കവര്‍ച്ച. ക്ഷേത്രത്തിന്റെ പുറത്തുള്ള ഭണ്ഡാരവും നാലമ്പലത്തിനുള്ളിലുള്ള രണ്ട് ഭണ്ഡാരവുമാണ് കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തിയത്.
ക്ഷേത്രത്തിലെ ഓഫീസ് ഫയലുകളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്. എത്ര പണം നഷ്ടപ്പെട്ടുവെന്ന് കണക്കാക്കിയിട്ടില്ല. ക്ഷേത്ര പൂജാരിയാണ് പുലര്‍ച്ചെ മോഷണം നടന്നതറിയുന്നത്. പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

