കർഷക സമരത്തിന് ഡൽഹിയിലേക്ക് പുറപ്പെട്ട പോരാളികൾക്ക് യാത്രയയപ്പ് നൽകി
കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ പോകുന്ന സഖാക്കൾക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല യാത്രയയപ്പ് നൽകി. കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യാത്രയപ്പ് യോഗം കർഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. പി. സി.സതീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

കേരളത്തിൽ നിന്നുള്ള രണ്ടാം ബാച്ചിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം ഓ.ടി. വിജയൻ എന്നീ സഖാക്കൾ പങ്കെടുക്കുന്നത്. എം.എം. രവീന്ദ്രൻ, ടി.വി. ഗിരിജ, എന്നിവർ പൊന്നാട അണിയിച്ച് ആദരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പി. ഗോപാലൻ നായർ,. പി. കെ. ഭരതൻ, പി. വി. സോമശേഖരൻ, കെ. അപ്പു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

