കൗമാരക്കാരായ ഡ്രൈവർമാരെ നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കെതിരെനടപടികൾ ശക്തമാക്കി കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: അതിസാഹസികമായും നിയമ വിരുദ്ധമായും വാഹനം ഓടിക്കുന്ന കൗമാരക്കാരായ സ്കൂൾ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ നടപടികൾ ശക്തമാക്കി കൊയിലാണ്ടി പോലീസ്.
ഇന്നലെ അരിക്കുളം കെ.പി.എം.എസ് ഹൈസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ബൈക്ക് ഓടിച്ച് വരവെ പൊലീസ് പിടിയിലായതിനെ തുടർന്ന് രക്ഷിതാവായ ഇരിങ്ങത്ത് കണ്ണമ്പത്ത് താഴ കുനി ബഷീറിനെതിരെ പോലീസ് കേസ് എടുത്തു.
പുതിയ നിയമ പ്രകാരം 3 വർഷം ജയിൽ ശിക്ഷയും 25000 രൂപ പിഴയും വാഹനം ഓടിച്ച വിദ്യാർത്ഥിക്ക് 24 വയസ് വരെ ലൈസൻസ് നൽകാതിരിക്കുകയും ആണ് കുട്ടി ബൈക്ക് ഡ്രൈവർമാർക്കും രക്ഷിതാക്കൾക്കും ഉള്ള ശിക്ഷ നടപടികൾ ഇനിയും ശക്തമായി തുടരുമെന്ന് എസ് .ഐ .റൗഫ് പറഞ്ഞു.
