കൗതുക കാഴ്ച്ചയായി കുറ്റ്യാടിപ്പുഴയില്‍ തെരണ്ടി
കുറ്റ്യാടി: കടലിൽ മാത്രം കണ്ടുവരുന്ന തെരണ്ടി മത്സ്യത്തെ കുറ്റ്യാടിപ്പുഴയിൽ നിന്ന് പിടികൂടിയത് കൗതുകമായി. വേളം ശാന്തിനഗർ സ്വദേശി മനോജിന്റെ ചൂണ്ടയിലാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ 15കിലോയോളം തൂക്കം വരുന്ന തെരണ്ടി കുടുങ്ങിയത്. കുറ്റ്യടിയിലെ കുട്ടികളുടെ പാർക്കിന് സമീപം ചൂണ്ടയിട്ടപ്പോഴാണ് തെരണ്ടിയെ ലഭിച്ചത്. വേലിയേറ്റ സമയത്ത് കടൽവെള്ളം പുഴയിലേക്ക് കയറാറുണ്ട്. ഇങ്ങനെയാ യിരിക്കാം കടൽ മൽസ്യം പുഴയിൽ കയറിയതെന്ന് കരുതുന്നു. തെരണ്ടിയെ കാണാൻ നിരവധിയാളുകളാണ് തടിച്ചുകൂടിയത്.
