ക്വിറ്റ് ഇന്ത്യാ സമരം 75 -ാം വാർഷികം എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സമര സ്മാരകത്തിൽ പുപ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടന്നു. KPCC ജന: സിക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സി.വി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. രജേഷ് കീഴരിയൂർ, വിജയൻ കണ്ണഞ്ചേരി, മോഹനൻ നമ്പാട്ട്, പടന്നയിൽ പ്രഭാകരൻ, പി. ദാമോദരൻ മാസ്റ്റർ, ഗോവിന്ദൻ കുട്ടി മനത്താനത്ത്, കെ.കെ.ഫാറൂഖ്, മിഥുൻ കാപ്പാട്, കെ.എം. ദിനേശൻ, പുത്തൂക്കാട്ട് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
