കോവിഡ് മുക്ത വീടുകളിൽ സുരക്ഷ പാലിയേറ്റീവ് വളണ്ടിയർമാർ അണുനശീകരണം നടത്തി

കൊയിലാണ്ടി: സുരക്ഷ പാലിയേറ്റീവ് കെയർ പന്തലായനി സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പതിനേഴ് ദിവസം ക്വോറൻ്റൈൻ പൂർത്തിയാക്കിയ വീടുകളിൽ അണുനശീകരണം നടത്തി. മഴക്കാല രോഗം പടരാതിരിക്കാനുള്ള മുൻകരുതലിൻ്റെ ഭാഗമായി പ്രദേശത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഫോഗിംഗ് ഉൾപ്പെടെ നടത്തിയതായി വളണ്ടിയർമാർ പറഞ്ഞു. സമീപ ദിവസങ്ങളിലായി 15 ഓളം കോവിഡ് മുക്ത വീടുകളിലാണ് സുരക്ഷ വളണ്ടിയർമാരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തിയത്. സുരക്ഷ സെക്രട്ടറി അഭിഷേക് പി, രമേശൻ പി, രംഗുൽരാജ്, സി.കെ. ആനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.

