കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബായില്‍ മരിച്ചു

ദുബായ്: കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബായില്‍ മരിച്ചു. പന്നിയങ്കര സറീന മന്‍സിലില്‍ മൊയ്തീന് കോയയാണ് (58) മരിച്ചത്. റാസല്‍ ഖൈമയില്‍ ഹൗസ് ഡ്രൈവര്‍ ആയിരുന്നു. ആരോഗ്യ നിലവഷളായതിനെ തുടര്‍ന്ന് റാസല്‍ ഖൈമയിലെ ആശുപത്രിയില്‍ നിന്ന് ദുബൈ ആശുപതിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ: സാഹിറ. മക്കള്‍: ജവാദ് (ഒമാന്‍), ഫിനാന്. മരുമകള്‍: നാജിയ.

