കോഴിക്കോട് കോര്‍പറേഷന്റെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും

കോര്‍പറേഷന്റെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് 30ന് നടക്കും. പകല്‍ മൂന്നിന് കൌണ്‍സില്‍ ഹാളിലാണ് തെരഞ്ഞെടുപ്പ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഡിസംബര്‍ രണ്ടിന് തെരഞ്ഞെടുക്കും. നിലവിലുള്ള കക്ഷി നില അനുസരിച്ച് മുഴുവന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റികളുടെയും ചെയര്‍മാന്‍മാര്‍ എല്‍ഡിഎഫിന് ലഭിക്കും. പി സി രാജന്‍ (വികസനകാര്യം), അനിത രാജന്‍(ക്ഷേമകാര്യം), കെ വി ബാബുരാജ്(ആരോഗ്യം), ടി വി ലളിതപ്രഭ(മരാമത്ത്), എം സി അനില്‍കുമാര്‍(നഗരാസൂത്രണം), ആശ ശശാങ്കന്‍(നികുതി–അപ്പീല്‍), എം രാധാകൃഷ്ണന്‍(വിദ്യാഭ്യാസം–കായികം) എന്നിവരാണ് പുതിയ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരാവുക. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് ആണ് ധനകാര്യ സ്ഥിരംസമിതി അധ്യക്ഷ.

