കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് അവാര്‍ഡ്

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഊര്‍ജസംരക്ഷണ അവാര്‍ഡ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചു. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷന്‍സി, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ എന്നിവ സംയുക്തമായി ഊര്‍ജസംരക്ഷണം, ഇന്ധന ക്ഷമത, കാര്‍ബണ്‍ ഫുട്ട്പ്രിന്റ് തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവന നല്കുന്ന സ്ഥാപനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് അവാര്‍ഡ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താ വളം, ടാറ്റാ കണ്‍സള്‍ട്ടന്‍സി, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല തുടങ്ങിയവയോട് മത്സരിച്ചാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ബില്‍ഡിംഗ് വിഭാഗത്തിനുള്ള ഈ അവാര്‍ഡ് കരസ്ഥമാക്കിയത്.

