കോഴിക്കോട്ട് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരേ കെഎസ്‌യു കോഴിക്കോട്ട് ഡിഡിഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അഭിജിത്തിന്‍റെ തലയ്ക്കാണ് പരിക്കേറ്റത്.
ഡിഡിഇ ഓഫീസിലേക്ക് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് കടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയാറാകാതിരുന്നതോടെ പോലീസ് ലാത്തിവീശുകയായിരുന്നു.

ലാത്തിവീശിയതോടെ പ്രവര്‍ത്തകര്‍ ചിതറിയോടി. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ കോഴിക്കോട്ട് കനത്ത ഗതാഗതക്കുരുക്കും ഉണ്ടായി. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്യുന്നുണ്ട്.

