കോണ്‍ഗ്രസിലേക്കുള്ള പ്രിയങ്കയുടെ കടന്ന് വരവില്‍ താന്‍ സന്താഷവാനാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് വന്നതില്‍ സന്തോഷവാനാണെന്ന് കോണ്‍ഗ്രസ് നേതാവും സഹോദരനുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രിയങ്കയുടെ കടന്ന് വരവ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നും ഏറെ കഴിവുകള്‍ ഉള്ള ആളാണെന്നും ഏല്പിക്കുന്ന ചുമതലകള്‍ ഭംഗിയായി നിര്വഹിക്കുമന്നൊണ് തന്റെ വിശ്വാസമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എസ്പി- ബിഎസ്പി സഖ്യത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നു പറഞ്ഞ രാഹുല്‍ മായവതിയോടോ അഖിലേഷിനോടോ തനിക്ക് യാതൊരു ശത്രുതയുമില്ലെന്നും വ്യക്തമാക്കി. ഇരുപാര്‍ട്ടികളുമായി കൂടിച്ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. ആത്യന്തികമായി തങ്ങള്‍ മൂവരുടെയും ലക്ഷ്യ ഒന്നാണ്- ബിജെപിയെ പരാജയപ്പെടുത്തുക. പക്ഷേ, തങ്ങള്‍ക്ക് കോണ്‍ഗ്രസ് ആശയങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

