കൊല്ലം യു. പി. സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി >ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം യു. പി. സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സ്കൂൾ ഹാളിൽ വെച്ച് നടന്ന പരിപാടി കൊയിലാണ്ടി ട്രാഫിക് എസ്. ഐ. പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് കെ. ടി. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.
സീനിയർ സിവിൽ പോലീസ് (ട്രാഫിക്) ഓഫീസർ പ്രദീപൻ വി. കെ. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു. മുൻ പി. ടി. എ. പ്രസിഡണ്ട് രശ്മി കെ. എസ്. ആശംസകളർപ്പിച്ചു. ഹെഡ്മിസ്ട്രസ് കെ. ശ്രീജ സ്വാഗതവും, രശ്മി നന്ദിയും പറഞ്ഞു.

